ടി . തമ്പാൻ വൈക്കത്ത് ബഹു: കേരള മുഖ്യമന്ത്രിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ഏറ്റുവാങ്ങി

തൃക്കരിച്ചൂർ :കേരള പിറവി ദിനത്തിൽ ബഹു:മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അർഹനായ, ജനങ്ങളെ ഹൃദയത്തോട് ചേർത്ത് സേവിച്ച ടി.തമ്പാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി 1998 ൽ പോലീസിൽ കയറിയ ഇദ്ദേഹം 27 വർഷത്തോളം ജനക്ഷേമ പോലീസിൻ്റെ മുഖമായി സേവനം അനുഷ്ഠിച്ചു. ബേക്കൽ ടൂറിസം പോലീസ്, ചന്തേര ജനമൈത്രി പബ്ലിക്ക് റിലേഷൻ ഓഫീസർ , കാസർഗോഡ് സി.ഐ ഓഫീസ്, ബദിയഡുക്ക സ്റ്റേഷൻ, , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എന്നീ നിലകളിൽ സ്തുത്യർഹ സേവനം നിർവ്വഹിച്ചു. നിലവിൽ കാസർഗോഡ് ജില്ലയുടെ എസ്.പി സി അസിസ്റ്റൻ്റ് നോഡൽ ഓഫീസറായി ജോലി ചെയ്തു വരുന്നു. ഭാര്യ ഷീജ.പി.കെ വൈക്കത്ത് ക്ഷീരവികസന സംഘം സെക്രട്ടറിയാണ്. മക്കൾ നന്ദന പി.കെ അധ്യാപിക വിദ്യാർത്ഥിനി ) നമൃത.പി.കെ നേഴ്സിങ്ങ് വിദ്യാർത്ഥിനി (എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ. മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല പ്രസിഡണ്ടാണ് ടി.തമ്പാൻ

Leave a Reply

Your email address will not be published. Required fields are marked *