
പാണത്തൂർ :ശ്രീനാരായണഗുരു ഓപ്പൺ സർവകാലശാലയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില ) ചേർന്ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്കായി അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവഹണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ കാസർഗോഡ് ജില്ലയിൽ നിന്നും പരീക്ഷയെഴുതിയവരിൽ ഒരാൾ വിജയിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് അംഗം എൻ. വിൻസെന്റ് ആണ് വിജയിച്ച് ജില്ലയ്ക്ക് അഭിമാനമായത്. ജില്ലയിൽ നിന്നും 6 പേരാണ് പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ മറ്റു പഠിതാക്കളുടെ അസൈൻമെന്റ് പ്രോജക്ട് റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കുന്ന മുറയിൽ റിസൾട്ട് പ്രസിദ്ധപ്പെടുത്തുന്നതാണ്. സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജില്ലയിൽ നിന്നും 13 പഠിതാക്കൾ രജിസ്റ്റർ ചെയ്തിരുന്നു.
സംസ്ഥാനത്ത് 79 പഠിതാക്കളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 50 പഠിതാക്കൾ വിജയിച്ചു വിജയശതമാനം 70.42%. കിലയുടെയും സർവ്വകലാശാലയുടെയും വിഷയ വിദഗ്ധർ തയ്യാറാക്കിയ സിലബസ് പ്രകാരമുള്ള കോഴ്സിൽ 16 ക്രെഡിറ്റോടുകൂടി മൂന്ന് തിയറി പേപ്പറുകളും ഒരു അസൈൻമെന്റും ഒരു പ്രോജക്ട് റിപ്പോർട്ട്മാണുള്ളത്. പഠിതാക്കളുടെ പ്രാദേശിക ഭരണമേഖലയിലെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത്. സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാമത് ബാച്ചാണ് ഇപ്പോൾ നടന്നത്
പനത്തടി പഞ്ചായത്തിലെ വാർഡ് മെമ്പർക്ക് ജില്ലയിൽ തന്നെ സുവർണ്ണ നേട്ടം












Leave a Reply