
സംസ്ഥാനത്തെ നാലാമത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു . ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോലയിലാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്. അതിമനോഹരമായ സ്ഥലം. 25 ഏക്കര്‍ സ്ഥലത്താണ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് നിർമ്മിക്കുന്നത് .താഴ്വര അഭിമുഖീകരിക്കുന്ന തരത്തിലാണ് ആശുപത്രി ബ്ലോക്ക് . ആശുപത്രിയുടെ ഭാഗമായ ഒപി വിഭാഗം പ്രവര്‍ത്തനം ഇന്നലെ ഉദ്ഘാടനം ചെയ്തു. ബഹു. എംഎല്‍എ ശ്രീ. എംഎം മണി, മുന്‍ എംഎല്‍എ ശ്രീ. കെ.കെ. ജയച്ചന്ദ്രന്, ഡി.എ.എം.ഇ. ഡോ. ടി.ഡി. ശ്രീകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക മേലകളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശത്തുനിന്നുള്ളവരെ ഉൾപ്പടെ ആകർഷിക്കുന്ന നിലയിൽ ആയുര്‍വേദ ചികിത്സയും വെല്‍നസും ഉറപ്പാക്കുന്ന തരത്തിലാണ് ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ നാലാമത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു .












Leave a Reply