ചെറുവത്തൂർ അച്ചാംതുരുത്തിയിൽ സിപിഐ എം ഓഫീസിനു നേരെ പടക്കമെറിഞ്ഞു


ചെറുവത്തൂർ:
സിപിഐഎം അച്ചാംതുരുത്തി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന അഴീക്കോടൻ സ്‌പോർട്സ് ക്ലബ്ബ്‌,സ്വദേശാഭിമാനി കലാലയത്തിന് നേരെ പടക്കം ഏറ്.പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
കണ്ണൂരിൽ വള്ളുവൻ കടവിൽ ഇന്നലെ നടന്ന ജലോത്സവത്തിൽ വിജയം നേടിയെന്ന് അവകാശപ്പെട്ടാണ് ക്ലബ്ബിന് നേരെ ആക്രമണം ഉണ്ടായത്.ചെറുക്കാനെത്തിയ പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചതായും പരാതിയുണ്ട്.അക്രമത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തക ബബിത ജിബിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഐ എം ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ ബാലകൃഷ്ണൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ ടി നാരായണൻ,കമലാക്ഷൻ തുരുത്തി ലോക്കൽ സെക്രട്ടറി പി. വി കൃഷ്ണൻ,എൽസി അംഗം സി. നാരായണി, ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റി അംഗം രാംദാസ് എന്നിവർ പരിക്ക് പറ്റിയ ബബിതയെ ആശുപത്രിയിൽ
സന്ദർശിച്ചു.ആക്രമണത്തിൽ സിപിഐഎം അച്ചാം തുരുത്തി ബ്രാഞ്ച് പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *