
രാജപുരം :രാജപുരം ജനമൈത്രി പോലീസും കാസറഗോഡ് ജില്ലാ പോലീസും സംയുക്തമായി
ആസ്റ്റർ മിംസ് ഹോസ്പ്‌പിറ്റൽ കാസറഗോഡ്, വിൻടെച്ച് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പ്‌പിറ്റൽ കാസഗോഡ്, റോട്ടറി കാരുണ്യ മെഡിക്കൽ സെന്റർ് പരപ്പ എന്നീ ആശുപത്രിയിലെ വിദഗ്‌ധ ഡോക്ടർമാരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് തൂങ്ങൽ ഉന്നതിയിൽ വെച്ച് സംഘടിപ്പിച്ചു. രാജപുരം IPSHO രാജേഷ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ ഉദ്ഘാടനം ചെയ്തു. സംസാരിച്ചു,സ്വാഗതം രാജപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ലതീഷ് കെ നിർവഹിച്ചു, ആൻസി കോടോം ബേളൂർ നാലാം വാർഡ് മെമ്പർ, Dr, ഷാനിഫ, Dr ഗോകുൽ ദാസ്, Dr ശരണ്യ, TEO സലിം താഴെ കൊറോത്തു, സതീഷ്കുമാർ ASI ജനമൈത്രീ ബീറ്റ് ഓഫീസർ, പ്രമീള പ്രൊമോട്ടർ, കുഞ്ഞികണ്ണൻ മുൻ പ്രസിഡന്റ് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്, സി ഗോപാലൻ ഊരു മൂപ്പൻ, സി പി ഗോപാലൻ ഊരു മൂപ്പൻ, ബിജു JHI എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, നന്ദി അനൂപ് ജനമൈത്രി ബീറ്റ് ഓഫീസർ നിർവഹിച്ചു. മെഡിക്കൽ ക്യാമ്പിൽ 123 ആളുകൾ പങ്കെടുക്കുകയും അസുഖങ്ങൾ ഉള്ളവർക്ക് മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു












Leave a Reply