പനത്തടി ഗ്രാമപഞ്ചായത്ത് ഗവ: എൽ.പി. സ്കൂൾ പെരുതടി സ്‌മാർട്ട് അങ്കണവാടി പെരുതടിയുടെ നാളെ എംഎൽഎ ഇ ചന്ദ്രശേഖരൻ നിർവഹിക്കും

പനത്തടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ കാസറഗോഡ് വികസന പാക്കേജിൽപ്പെടുത്തി നിർമ്മിച്ച പെരുതടി ഗവ.എൽ.പി. സ്ക്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും വനിത ശിശു വികസന വകുപ്പ് -കാസറഗോഡ് വികസന പാക്കേജ്, ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾ ഉപ യോഗിച്ച് നിർമ്മിച്ച പെരുതടി സ്‌മാർട്ട് അങ്കണവാടി കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ്  2 മണിക്ക് നടക്കുകയാണ്.

ഇരു സ്ഥാപനത്തിൻ്റെയും ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ്  പ്രസന്ന പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ  ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.പഞ്ചായത്തംഗം ബി.സജിനി മോൾ,സ്കൂൾ പ്രഥമാധ്യാപകൻ എം.കെ. രാജൻ,പി.ടി.എ. പ്രസിഡൻ്റ് പി.എ. ഗണേശൻ, ബി.സുരേഷ്, എസ്. മധുസൂദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *