
പാണത്തൂർ: 64 മത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന് 28ന് തുടക്കമാവും. കലോത്സവത്തിന്റെ പ്രചരണാർത്ഥം പാണത്തൂരിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
കലോത്സവ വിളംബര ജാഥയ്ക്ക് പാണത്തൂരിൽ തുടക്കം. മലയോരത്തിന്റെ മണ്ണിലേക്ക് ഇത് രണ്ടാം വർഷമാണ് കൗമാരകലയുടെ മാമാങ്കം. കഴിഞ്ഞ വർഷം കള്ളാർ പഞ്ചായത്തിലായിരുന്നു സബ്ജില്ലാ കലോത്സവം നടന്നത്. ഇത്തവണത്തെ സബ്ജില്ലാ കലോത്സവ് അംബേദ്കർ ഹയർസെക്കൻഡറി സ്കൂളിലുമാണ് അരങ്ങേറുന്നത്. ഒക്ടോബർ: 28, 29, 30, 31, നവംബർ 1- തീയതികളിലായാണ് കൗമാര കലക്ക് തിരശ്ശീല ഉയരുന്നത്. ഇന്ന് രാവിലെ പാണത്തൂരിൽ നിന്നും ആരംഭിച്ച വിളംബര ജാഥക്ക് കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുഞ്ഞി കൃഷ്ണന്റെ അധ്യക്ഷതയിൽ പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുപ്രിയ ശിവദാസൻ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ലത അരവിന്ദൻ ( വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ),
ജനാർദ്ദനൻ ( സെക്രട്ടറി ഓട്ടോറിക്ഷ യൂണിയൻ)
ജിനിൽ മാത്യു (ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ) സിബി പുതുമന ( ടാക്സി ഡ്രൈവേഴ്സ് യൂണിയൻ)
ഗണേഷ് പാണത്തൂർ (പാണത്തൂർ പ്രസ്സ് ഫോറം ) തുടങ്ങിയവർ ആശംസകളറിയിച്ചു. കേരള വ്യാപാരി വ്യവസായി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽകുമാർ സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ ജയരാജ് നന്ദിയും പറഞ്ഞു.












Leave a Reply