പിരിവിനെന്ന വ്യാജേന വീട്ടിലെത്തി ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ


കാസര്‍കോട്: പിരിവിനെന്ന വ്യാജേന വീട്ടിലെത്തി ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊടക്കാട് വെള്ളച്ചാല്‍ സ്വദേശിയായ സി പി ഖാലിദി(59)നെയാണ് നീലേശ്വരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയതത്.പിരിവിനായി വീട്ടിലെത്തിയ ഖാലിദിനോട് താന്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്നും കയ്യില്‍ പണമില്ലെന്നും കുട്ടി പറഞ്ഞിരുന്നു. ഈ സമയം ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ ബഹളം കേട്ട് വീടിനടുത്ത് ഉണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *