
കാസർകോട്: ദീപാവലി ആഘോഷങ്ങൾക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.പുത്തിഗെ, ആശാരിമൂലയിലെ നാഗേഷ് ആചാര്യയുടെ മകൻ രാജേഷ് ആചാര്യ (37)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതരമണിയോടെയാണ് സംഭവം.വീട്ടിൽ ദീപാവലി ആഘോഷത്തിന് അലങ്കാര വിളക്ക് തൂക്കുന്നതിനിടയിൽ ഷോക്കേറ്റ് രാജേഷ് തെറിച്ചു വീഴുകയായിരുന്നു. രാജേഷിനെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മാതാവ്: ഹേമലത. ഭാര്യ: പവിത്ര. മക്കൾ: പ്രൺവിത, ധൻവിത് ഏകസഹോദരനാണ്.
ദീപാവലി ആഘോഷത്തിന് അലങ്കാര വിളക്ക് തൂക്കുന്നതിനിടയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം












Leave a Reply