
പാറപ്പള്ളി : കോടോം – ബേളൂർ പഞ്ചായത്ത് 10-ാം വാർഡിലെ പാറപ്പളളി ഹാപ്പി നസ് പാർക്ക് തുറന്നു. ത്രിതല പഞ്ചായത്തുകളുടെ സഹായ ത്തോടെ നിർമിച്ച വിവിധ പദ്ധതികളായ ടേക്ക് എ ബ്രേക്ക് കെട്ടിടം, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, ശലഭ പാർക്ക്, ഓപ്പൺ് സ്റ്റേജ്, കളിസ്ഥലം, മീറ്റിങ് ഹാൾ, വായനാമുറി എന്നിവ ഉൾപ്പെടുന്നതാണ് ഹാപ്പിനസ് പാർക്ക്. ഒരു കോടിയോളം രൂപ ചിലവഴിച്ചു.
ഹാപ്പിനസ് പാർക്ക്, ടേക്ക് എ ബ്രേക്ക് കെട്ടിടം എന്നിവ ഇ. ചന്ദ്ര ശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓപ്പൺ ജിം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ പി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ കുട്ടികളുടെ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മിയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ശലഭ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ രജനി കൃഷ്ണനും വാർഡിലെ സായാഹ്നം വയോ ക്ലബ്ബിൻ്റെ നേതൃത്വത്തിലുള്ള വായനാമുറി എം അസിനാറും ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശ്രീധരൻ്റെ ഫോട്ടോ ഇ ചന്ദ്രശേ ഖരൻ എംഎൽഎ അനാഛാദനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ദാമോദരൻ സ്വാഗതവും പി ജയകുമാർ നന്ദിയും പറഞ്ഞു.












Leave a Reply