കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 211 പോയിന്റോടെ ഹോസ്‌ദുർഗ് ഉപജില്ല ചാമ്പ്യന്മാരായി.

നീലേശ്വരം : ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 211 പോയിന്റോടെ ഹോസ്‌ദുർഗ് ഉപജില്ല ചാമ്പ്യന്മാരായി.169 പോയിൻ്റുമായി കാസർകോട് രണ്ടാം സ്ഥാനത്തും,153 പോയിന്റോടെ ചെറുവത്തൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചിറ്റാരിക്കാലിന് 122 പോയിൻ്റാണ്. മഞ്ചേശ്വരം(96), കുമ്പള (66),ബേക്കൽ (60) എന്നീ സബ് ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

സ്‌കൂൾ വിഭാഗത്തിൽ 106 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ തല ചാമ്പ്യൻപട്ടം നിലനിർത്തി.കുട്ടമത്ത് ജിഎച്ച്എസ്എസ് 55 പോയിന്റോടെ റണ്ണറപ്പായി. പാലാവയൽ സെന്റ് ജോൺസ് എച്ച്എസ് (32), പൈവളികെനഗർ ജിഎച്ച്എസ്എസ് (26), ഉപ്പള ജിഎച്ച്എസ്എസ് (23), ചായ്യോത്ത് ജിഎച്ച്എസ്എസ് (22) യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെ സ്ഥാനങ്ങൾനേടി.
115 ഇനങ്ങളിലായി 1500 ലധികം കായികതാരങ്ങളാണ് മേളയിൽ പങ്കെടുത്തത്.

സമാപന സമ്മേളനം എഎസ്പി ഡോ. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി.നീലേശ്വരം നഗര സഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ശകുന്തള, പി ഗോപാലകൃഷ്ണൻ, ബാനം കൃഷ്ണൻ, അനിൽ ബങ്കളം, പി രാജീവൻ,അജിത മോഹൻ, പി കെ ബാലചന്ദ്രൻ, അനിതമേലത്ത് എന്നിവർ സംസാരിച്ചു.കോമളവല്ലി സ്വാഗതവും പി പി ബാബുരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *