കാസർകോട്:ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ കാസർകോട് ജില്ലയിലെ ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ സമീർ എച്ച് നെ ആണ് എസ്.ഡി.പി.ഐ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്,
വാർഡ് 7 ആസാദ് നഗറിൽ നിന്നാണ് സമീർ എച്ച് ആണ് ജനവിധി തേടുക,
നീലേശ്വരം നഗരസഭയിലെ ആദ്യ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നിലവി ലെ കൗൺസിലർ ഷീബര മേശൻ.
കോൺഗ്രസിന്റെ കുത്തക വാർഡായ മൂന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സ രിച്ച് 46 വോട്ടിനാണ് കഴിഞ്ഞ തവണ ഷീബ വിജയിച്ചത്. യുഡിഎഫിലെ സരിത എൽഡി എഫിലെ രേഖ ബിജെപിയിലെ സിന്ധു എന്നിവരെ തോൽ പ്പിച്ചാണ് ഷീബ അട്ടിമറി വിജയം നേടിയത്. ഈ നഗരസഭ കൗൺസിലിൽ ഏറ്റവും മി കച്ച പ്രവർത്തനം നടത്തിയ
കൗൺസിലർക്കുള്ള പുരസ് കാരവും ഷീബക്ക് ലഭിച്ചിരുന്നു. കൊഴുന്തിലിലെ കടുത്ത
കോൺഗ്രസ് കുടുംബാംഗമാണ് -ഷീബ, നീലേശ്വരം പഴയ ബസ് സ്റ്റാൻഡിലെ ചുവരുകളിൽ ഏകാംങ്ക പ്രതികരണവേദി എന്ന പേരിൽ അഴിമതിക്കും അ നീതികൾക്കും എതിരെ പടവാളായി പ്രവർത്തിച്ച് പോസ്റ്റർ ഒട്ടിച്ച് പ്രതികരിച്ച ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന രത്നാകരൻ കൊഴുന്തിലിന്റെ സഹോദരൻ്റെ -ഭാര്യയാണ് ഷീബ. കഴിഞ്ഞ അഞ്ചു വർഷക്കാലം നടത്തിയ ജനകീയ ഇടപെടലുകളിലു ടെ ഇത്തവണയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഷീബ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
“ അവകാശങ്ങൾ അർഹരിലേക്ക്
അഴിമതിയില്ലാത്ത വികസനത്തിന് എസ് ഡി പി ഐ “
എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പാർട്ടി
വിവിധ വാർഡുകളിലായി പത്തു ഇടങ്ങളിൽ ജന വിധി തേടുമെന്ന് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ അറിയിച്ചു.

അഴിമതിയിൽ മുങ്ങിനിൽക്കുന്നതും വികസ മുരടിപ്പ് നേരിടുന്ന പഞ്ചായത്ത് ഭരണവും അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിൽ ഒരു ബദൽ രാഷ്ട്രീയം ജനങ്ങൾ ആഗ്രഹിക്കുന്നതായും അത് SDPI യിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി വരികയാണെന്നും വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.











Leave a Reply