
കുറ്റിക്കോൽ: വീട്ടിനകത്ത് തൂങ്ങി മരിക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി അപകടം. വിദ്യാർഥിനി മരിച്ചു. ഇന്ന് രാവിലെ 8ന് ബേത്തൂർപ്പാറ പടിമരുതിലാണ് സംഭവം. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ബിഎസ്സി നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിനി കോളിക്കുണ്ട് സ്വദേശി കെ സി മഹിമ (20) യാണ് മരിച്ചത്. പരേതനായ കെ ബാബുവിന്റെയും കെ സി വനജയുടെയും മകളാണ്. സഹോദരൻ മഹേഷ്. വീട്ടിനകത്ത് തൂങ്ങി മരിക്കാൻ ശ്രമിച്ച മഹിമയെ സഹോദരനും അമ്മയും ചേർന്ന് കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പടിമരുതിൽ വച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ചെർക്കള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സഹോദരനും അമ്മയ്ക്കും നിസാര പരിക്കേറ്റു. മഹിമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം; രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം












Leave a Reply