
റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ബുധനാഴ്ച തുടക്കം. കായികമേളയുടെ ലോഗോ ബാനം ഗവ. ഹൈസ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് പ്രകാശിപ്പിച്ചു. പി രാജീവൻ അധ്യക്ഷനായി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി ഗോപാലകൃഷ്ണൻ, അജിത മോഹൻ, ബാനം കൃഷ്ണൻ, കെ കെ കുഞ്ഞിരാമൻ, പാച്ചേനി കൃഷ്ണൻ, കെ എൻ ഭാസ്കരൻ, പി മനോജ് കുമാർ, അനിത മേലത്ത് എന്നിവർ സംസാരിച്ചു. അനൂപ് പെരിയൽ സ്വാഗതവും പി കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഹരി ക്ലാസിക് കോളംകുളമാണ് ലോഗോ തയ്യാറാക്കിയത്. ബുധൻ മുതൽ മൂന്നുദിവസങ്ങളിലായി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിലാണ് മത്സരം. കായികമേളയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ദീപശിഖാ പ്രയാണം നടക്കും. ചായ്യോത്ത് ജിഎച്ച്എസ്എസിൽനിന്നും കൈമാറുന്ന ദീപശിഖ ബാനത്തെ ദേശീയ, സംസ്ഥാന കായികതാരങ്ങളുടെ നേതൃത്വത്തിൽ ബാനം സ്കൂളിലെത്തിക്കും. വിവിധ സ്കൂളുകളിൽ ദീപശിഖയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് മേള നടക്കുന്ന ഇ എം എസ് സ്റ്റേഡിയത്തിൽ എത്തിക്കും. ബുധൻ രാവിലെ മുതൽ സബ് ജൂനിയർ മത്സരങ്ങൾ ആരംഭിക്കും. 115 ഇനങ്ങളിലായി ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളുമായി 1600 ലധികം വിദ്യാർഥികൾ പങ്കെടുക്കും..
ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം












Leave a Reply