മലയോര മണ്ണിന് അഭിമാനമായി, ആശ്വാസമായി വീണ്ടും ഡോക്ടർ


പണത്തൂർ: കർണാടക ആയുർവേദ മെഡിക്കൽ കോളേജ് (മംഗളൂരു )ൽ നിന്ന് ക്ലാസോടുകൂടി പാസായി മലയോര മണ്ണിലെ അഭിമാനമായി പൂടംകല്ലിലെ നാരായണൻ ഗീതാ ദമ്പതികളുടെ മകൾ ഡോ: പാർവതി. എൻ. നായർ ബി എ എം എസ്. സെൻമേരിസ് എ.യു.പി. സ്കൂളിൽ നിന്ന് പഠനം ആരംഭിച്ച പാർവതി ഹൈസ്കൂൾ വിദ്യാഭ്യാസം സെന്റ് ആനീസ് സ്കൂളിലായിരുന്നു പിന്നീട് രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം കഴിഞ്ഞ ശേഷം ഒരു വർഷം എൻട്രൻസ് എക്സാം കഴിഞ്ഞ ശേഷം neet എക്സാംഎഴുതി ഓൾ ഇന്ത്യ അലോട്ട്മെന്റ് ലൂടെയാണ് ആറുവർഷത്തെ പഠനത്തിലൂടെ പാർവതി ആയുർവേദ ഡോക്ടർ ആയി നേട്ടം കൈവരിച്ചത്.പാർവതി നല്ലൊരു നർത്തകി കൂടിയാണ്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ മാതൃ സഹോദരിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചിരുന്നു. പഠനത്തിന്റെ തിരക്കു മൂലം പാതിവഴി ഉപേക്ഷിച്ചു. എന്നാലും മനസ്സിൽ നൃത്തം ഒരു പാഷനായി ഇപ്പോഴും കൊണ്ടുനടക്കുന്നു. പാർവതിയുടെ മാതാപിതാക്കൾ 19 വർഷത്തോളമായി മാലക്കല്ലിൽ ആയുർവേദ ഡിസ്പെൻഷൻ നടത്തിവരുന്നു. സഹോദരൻ ജഗന്നാഥൻ കാസർഗോഡ് കോളേജിൽനിന്ന് സിവിൽ കോഴ്സ് പാസായി ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *