
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍, ഐ എം എ, ഐ എ പി, റോട്ടറി എന്നിവയുടെ സഹകരണത്തോടെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയില്‍ 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി












Leave a Reply