
കാസർഗോഡ്: പൊതുതിരഞ്ഞെടുപ്പിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് കാറഡുക്ക മഞ്ചേശ്വരം കാഞ്ഞങ്ങാട് ബ്ലോക്കുകളിൽ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടത്തി.കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ആണ് നറുക്കെടുപ്പ് നടത്തിയത്.തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ആർ ഷൈനി, ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്,ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ തുടങ്ങിയവർ സംബന്ധിച്ചു.കാഞ്ഞങ്ങാട്,മഞ്ചേശ്വരം,
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളുടെ സ്ത്രീ,പട്ടികജാതി സ്ത്രീ,പട്ടികവർഗ്ഗ സ്ത്രീ,പട്ടികജാതി, പട്ടികവർഗ്ഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങൾ, വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തിയത്.
നാളെ ഒക്ടോബർ 14ന് നീലേശ്വരം പരപ്പ കാസർകോട് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.
ഗ്രാമ,ബ്ളോക്ക്,ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, അധികാരപ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുക.
14 ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
മുൻസിപ്പാലിറ്റി വാർഡുകളുടെ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് കാഞ്ഞങ്ങാട് മുനിസിപാലിറ്റി,
കാസര്‍ഗോഡ് മുനിസിപാലിറ്റി,
നീലേശ്വരം മുനിസിപാലിറ്റി
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
(തദ്ദേശ സ്വയംഭരണ വകുപ്പ്), കാസർഗോഡ്
2025 ഒക്ടോബർ 16
രാവിലെ 10 ന് നടക്കും.












Leave a Reply