
ഉത്തര കേരളത്തിലെ തെയ്യാരാധനയിൽ മുഖ്യ പങ്ക് വഹിക്കുന്നത് തീയ്യ സമുദായമാണ്. തീയ്യൻ മുത്താൽ തെയ്യം എന്നാണ് പഴമൊഴി തീയ്യനെ കൂടാതെ തെയ്യമില്ല. തെയ്യം അനുഷ്‌ഠാന ആരാധനാ കർമ്മത്തിൽ തീയ്യർക്കുള്ള സ്ഥാനത്തെ സൂചിപ്പിക്കുന്നു. തെയ്യാരാധനയിലും അനുബന്ധ ചടങ്ങുകളിലും മുഖ്യസ്ഥാനം വഹിക്കുന്ന വെളിച്ചപ്പാടൻമാർ എന്ന പേരിൽ അറിയപ്പെടുന്ന തിയ്യസമുദായത്തിലെ പ്രത്യേക വിഭാഗക്കാമാണ്. നീയ്യരെ കൂടാനെ മറ്റ് വാദായങ്ങൾക്ക് വെളിച്ചപ്പാടൻമാർ ഉണ്ടെങ്കിലും തീയ്യ സമുദായത്തിലെ വെളിച്ചപ്പാടൻമാർക്കാണ് പ്രാധാന്യം വെളിവാട് ഉണ്ടായവർ എന്ന അർത്ഥത്തിലാണ് വെളിച്ചപ്പാടൻമാർ അഥവാ ദർശനക്കാർ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഒരു ദേവതയിൽ നിന്ന് ലഭിക്കുന്ന വെളിപാടുകളെ ജ്ഞാനരൂപത്തിൽ വെളി പടുത്തുന്ന ആളാണ് വെളിച്ചപ്പാടൻ. തെയ്യത്തിന്റെ പ്രതിപുരുഷൻമാരാണ് വെളിച്ചപ്പാടൻമാർ. നിയോഗം മൂലമോ പാരമ്പര്യമായോ വെളിച്ചപ്പാടൻമാർ കാറുണ്ട്. പ്രതിഷ്ഠാ കർമ്മത്തിലും തെയ്യാട്ടത്തിലും പുത്തരി ഉത്സവാദി കർമ്മത്തിലും ഒഴിച്ച് കൂടാൻ പറ്റാത്ത കർമ്മ വിഭാഗക്കാരാണ് വെളിച്ചപ്പാടർമാർ. ഈ സംഘത്തിലെ വെളിച്ചപ്പാടൻമാർ കാസറഗോഡ് ജില്ലകളിലും കർണ്ണാടകത്തിലുമുള്ള തറവാടുകളിലും കന്നിരാശികളിലും നഗരസഭകളിലും കർമ്മം ചെയ്‌തുവരുന്നവരാണ്. ഒത്തൊരുമയ്ക്കും ക്ഷേമത്തിനും ഐശ്യര്യത്തിനും കർമ്മശുദ്ധിയ്ക്കും വേണ്ടിയാണ് ഈ സംഘം നിലകൊള്ളുന്നത്. വെളിച്ചപ്പാടൻമാർ ചിട്ടയായ ജീവിതരീതികളും ആചാരനുഷ്ഠാനങ്ങളുടെ പരിപാലനം എന്നിവ ഈ വിഭാഗത്തിൻ്റെ നിഷ്‌കർഷമാണ്. നിയ്യ സമുദായത്തിലെ വെളിച്ചപ്പാടൻമാർ സംഘടിതമാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് കർത്തവ്യബോധവൻമാരാക്കി ആചാരനുഷ്ഠാനങ്ങളിലും ചിട്ടകളിലും കുറവ് വരാതെ പാലിച്ച് കർമ്മത്തിന്റെ പവിത്രത നിലനിർത്തുവാൻ വേണ്ടി ശ്രമിക്കുന്ന സംഘടനയാണ് വിഷിണുമൂർത്തി വയനാട്ട് കുലവൻ പരിപാലന സംഘം
വിഷ്‌ണുമൂർത്തി വയനാട്ടുകുലവൻ വെളിച്ചപ്പാട പരിപാലന സംഘത്തിന്റെ കാസറഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിട ഉൽഘാടനം ഉത്തരമലർ തിയ്യ സമുദായ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡണ്ട് രാജൻ പെരിയ നിർവഹിച്ചു.വേണു വെളിച്ചപ്പാടൻ അദ്ധ്യക്ഷതവഹിച്ചു .
നാരായണൻ വെളിച്ചപ്പ ടൻ സ്വാഗതം പറഞ്ഞു. ഭദ്രദീപം കുമാരൻ വെളിച്ചപ്പാടൻ നടത്തി. മുഖ്യ അതിഥിയായി നാരായണൻ ചുരിത്തോട്, ഗണേശൻ അരമങ്ങാനം, എ. വി ഹരിഹരസുതൻ, സംഘത്തിലെ മുതിർന്ന വെളിച്ചപ്പടന്മാരെ ആദരിച്ചു. കൃഷ്ണൻ വെളിച്ചപ്പാടൻ , രവി വെളിച്ചപ്പാടൻ തുടങ്ങിയവരെ ആദരിച്ചു. മുഖ്യപ്രഭാഷണം നാരായണൻ വെളിച്ചപ്പാടൻ നടത്തി. ധാർമിക പ്രഭാഷണം ചന്ദ്രശേഖരൻ മാസ്റ്റർ കൊപ്പൽ നിർവഹിച്ചു. വസന്തൻ ചെമ്പോട്, ബാലചന്ദ്രൻ കാട്ടൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . ഉന്നത പരീക്ഷയിലും, കായിക മത്സരങ്ങളിലും വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നൽകി. വാസുപാടാൻ നന്ദി അറിയിച്ചു സംസാരിച്ചു.
.












Leave a Reply