ഇടതു സർക്കാറിൻ്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.


പാണത്തൂർ – ഇടതു സർക്കാറിൻ്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ബിഎംഎസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിഎംഎസ് പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ നിന്നും കോളിച്ചാലിലേക്ക് പദയാത്ര നടത്തി. പാണത്തൂരിൽ ബിഎംഎസ് ജില്ലാ സെക്രട്ടറി കൃഷ്ണൻ കേളോത്തും, കോളിച്ചാലിൽ സമാപന സമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ഭരതൻ കല്യാൺ റോഡും ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുരേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. വൈദ്യുതി മസ്ദൂർ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണൻകുട്ടി കെ.എൻ, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സേവാ പ്രമുഖ് ദിലീപ് എൻ.ആർ, എസ്ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് തങ്കച്ചൻ പി.ജെ, ജാഥാ ക്യാപ്റ്റൻ ചന്ദ്രൻ മാട്ടക്കുന്ന്, രാമചന്ദ്രൻ ജി എന്നിവർ സംസാരിച്ചു. പദയാത്രക്ക് വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *