ബന്തടുക്കയിൽ സ്കൂട്ടറുകളിൽ മദ്യം കടത്തിയ 3 പേർ എക്സൈസിൻ്റെ പിടിയിൽ


ബന്തടുക്ക :സ്കൂട്ടറുകളിൽ മദ്യം കടത്തുകയായിരുന്ന 3 പേരെ ബന്തടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദ്. എ.പി യുടെ നേതൃത്വത്തിൽ പിടികൂടി.പനയാൽ വെളുത്തോളി സ്വദേശി അഭിലാഷ് കരുൺ, രാവണേശ്വരം സ്വദേശി രാജേഷൻ വി, നാട്ടാങ്കൽ സ്വദേശി രാജൻ കെ എന്നിവരാണ് പിടിയിലായത്.
മദ്യം കടത്തിയ 3 സ്കൂട്ടറുകൾ,23.5 ലിറ്റർ മദ്യം എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.
അനധികൃതമായി മദ്യം കടത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസിൻ്റെ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്.പ്രിവൻ്റീവ് ഓഫീസർമാരായ രവീന്ദ്രൻ എം.കെ, സുജിത് പി സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ് വി മോഹൻ, സ്വരൂപ്, ഗണേഷ് ടി ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രമേഷ് ബാബു. എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *