ധൻധാന്യ യോജന പദ്ധതി ഇന്ന് 11 മണിക്ക് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിയിൽ കാസർഗോഡ് ജില്ലയും. ഉദ്ഘാടനത്തിൻ്റെ തൽസമയ സംപ്രേക്ഷേപണം പനത്തടി കൃഷിഭവനിൽ നടത്തും.


പാണത്തൂർ – പ്രധാനമന്ത്രി ധൻധാന്യ യോജന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് ഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കോംപ്ലക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. പയർ വർഗ്ഗ ഉത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമുള്ള പൾസ് മിഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
കർഷകരുടെ വരുമാനവും ഉയർത്താനും കാർഷിക മേഖലയെ ശക്തിപ്പെടുത്താനുമാണ് പിഎം ധൻധാന്യ യോജന. കാർഷികോല്പാദനത്തിൽ പിന്നോക്കം നിൽക്കുന്ന രാജ്യത്തെ 100 ജില്ലകൾ കണ്ടെത്തി സമഗ്രമായ കാർഷിക പരിഷ്കരണം നടപ്പിലാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. കേരളത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ തൽസമയ സംപ്രേക്ഷണം കാണാനുള്ള സൗകര്യം ഇന്ന് രാവിലെ 11 മണിക്ക് പനത്തടി കൃഷിഭവനിലും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *