ലോറിയിൽ കടത്തുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ ചന്തേര പോലീസിൻ്റെ പിടിയിൽ


തൃക്കരിപ്പൂർ : ഒളവറയിൽ വൻ പുകയില ഉൽപ്പന്നവേട്ട.
കാസർകോട്ട് നിന്നും കോഴിക്കോട്ടേക്ക്
കൊണ്ടുപോകുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ
ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കാസർകോട് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മ‌ില്ലാ മഹലിലെ എ വി ഷമീർ (40), എ എം യൂസഫ് (68) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നു പുലർച്ചെ രണ്ടുമണിയോടെ പയ്യന്നൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന
KL14 AF 4052 നമ്പർ
ലോറി ഒളവറ മുണ്ട്യക്കാവ് പരിസരത്ത് വെച്ച്
സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.പോലീസ് സംഘത്തിൽ എഎസ്ഐ ലക്ഷ്‌മണൻ,സീനിയർ പൊലീസ് ഓഫീസർ ശ്രീജിത്ത് കയ്യൂർ,ഹോം ഗാർഡ് ഗോപാലൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *