മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന 12-ാമത് എൻഎൻ പിള്ള സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 14 മുതൽ 23 വരെ


തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന
12-ാമത് എൻഎൻ പിള്ള സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 14 മുതൽ 23 വരെ മാണിയാട്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.നാടകോത്സവ വിജയത്തിനായി
സംഘാടക സമിതി രൂപീകരിച്ചു.നാടക സംവിധായകൻ അഡ്വ: പ്രേംപ്രസാദ് രൂപകരണ യോഗം ഉദ്ഘാടനം ചെയ്തു.സി രാജേഷ് അധ്യക്ഷനായി.
സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ,കെ മോഹനൻ,ഇ പി രാജഗോപാലൻ, രാജ്മോഹൻ നീലേശ്വരം,ഉദിനൂർ ബാലഗോപാലൻ,
രവീന്ദ്രൻ കൊടക്കാട്,
ടി വി ബാലൻ
എന്നിവർ സംസാരിച്ചു. കെ റിലീഷ് സ്വാഗതവും ഷിജോയ് മാണിയാട്ട് നന്ദിയും പറഞ്ഞു.

ഒമ്പത് നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കുന്നത്.
തൃശൂർ ഡ്രീം കേരളയുടെ ആകാശത്തേക്ക് തുറന്നിട്ട വാതിൽ,
തിരുവനന്തപുരം അജന്തയുടെ വംശം,കായങ്കുളം പീപ്പിൾസിൻ്റെ അങ്ങാടി കുരുവികൾ,ഗുരുവായൂർ ഗാന്ധാരയുടെ ബിസി 321 മഗത,
തിരുവനന്തപുരം നവോദയുടെ സുകുമാരി,തിരുവനന്തപുരം എസ് എസ് നടന സദയുടെ വിക്ടറി ആർട്സ് ക്ലബ്ബ്, കൊല്ലം
കാളിദാസ കലാകേന്ദ്രത്തിൻ്റെ ശാകുന്തളം, അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു 84 വയസ്, തിരുവനന്തപുരം സൗപർണികയുടെ താഴ് വാരം
എന്നീ നാടങ്ങൾ അരങ്ങേറും.മന്ത്രി വി എൻ വാസവൻ, മുൻ മന്ത്രി ഇ പി ജയരാജൻ, ചലചിത്ര താരങ്ങളായ ശ്വേതാമേനോൻ, ഉർവശി, നാടക പ്രവർത്തകൻ കെ എം ധർമ്മൻ എന്നിവർ
വിവിധ ദിവസങ്ങളിൽ
മുഖ്യാതിഥികളായി എത്തും.

Leave a Reply

Your email address will not be published. Required fields are marked *