ജിഎഫ്എച്ച്എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ വെച്ച് വന്യജീവി ഫോട്ടോ പ്രദർശനവും പരിസ്ഥിതി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.


വനം വന്യജീവി വകുപ്പ് കാസർകോട്, സാമൂഹിക വനവൽക്കരണ വിഭാഗം ഹോസ്ദുർഗ് സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജിഎഫ്എച്ച്എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ വെച്ച് വന്യജീവി ഫോട്ടോ പ്രദർശനവും പരിസ്ഥിതി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് പരിസ്ഥിതിയെ കുറിച്ച് വിഷയാവതരണം നടത്തി. പ്രധാനധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ മാസ്റ്റർ, എംപിടിഎ പ്രസിഡൻ്റ് വിനിത, എസ്എംസി ചെയർമാൻ പ്രദീപ് കുമാർ, സീഡ് കോഡിനേറ്റർ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബിനു കെ.ആർ, നാരായണ നായിക്ക്, ലിജോ സെബാസ്റ്റ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *