
കാസർഗോഡ്: മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ പ്രാധാന്യം കുഞ്ഞുങ്ങളിലേക്ക് എത്തിക്കുന്നതിനും വാർഡുതലത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കാസർഗോഡ് നഗരസഭ മുനിസിപ്പൽ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്, ഐ.സി.ഡി.എസ് പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രതിനിധികൾ ശുചിത്വ പ്രതിജ്ഞയെടുത്തു. നഗരസഭ സംഘടിപ്പിക്കുന്ന വക്കത്തോണിന്റെ ലോഗോ ചെയർമാൻ പ്രകാശനം ചെയ്തു. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, ആർ.റീത്ത, കെ. രജനി, കെ.എസ് ഡബ്ള്യു.എം.പി. കമ്മ്യൂണിക്കേഷൻ കൺസൽട്ടൻറ് ടി.എസ്. പറശ്ശിൻ രാജ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ആയിഷ ഇബ്രാഹിം, ഐ.സി.ഡി.എസ്.സൂപ്പർവൈസർ നിസ്തുല രാജേഷ്, ക്ലീൻ സിറ്റി മാനേജർ എ.വി.മധുസൂദനൻ, എസ്.ഡബ്ള്യു.എം. എൻജിനീയർ കെ.പി.നീതുറാം എന്നിവർ സംസാരിച്ചു. വിവിധ മാലിന്യ വിഭാഗങ്ങളെ കുറിച്ച് കെ.എസ് ഡബ്ള്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോഓർഡിനേറ്റർ കെ.വി.മിഥുൻ കൃഷ്ണനും, മാലിന്യ പരിപാലനത്തിനായുള്ള ശീലമാറ്റ പ്രസക്തിയെക്കുറിച്ച് കെ.എസ് ഡബ്ള്യു.എം.പി. ജില്ലാ ജില്ലാ സോഷ്യൽ എക്സ്പെർട് ഡോ.കെ.വി.സൂരജ് ക്ലാസ്സെടുത്തു. ഗ്രൂപ്പ് ചർച്ചയും അവതരണവുമുണ്ടായി. ഗ്രൂപ് ലീഡർമാർ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു.
മാലിന്യ പരിപാലനം: സി.ഡി.എസ് – ഐസി.ഡി.എസ് ശില്പശാല നടത്തി












Leave a Reply