
ചാമുണ്ഡിക്കുന്ന്: കാസറഗോഡ് ഡെവലപ്പ്മെൻ്റ് പാക്കേജ് മുഖേന ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ, 2 കോടി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് സുഹാസ്.കെ, SMC ചെയർമാൻ ബിനീഷ് കൂപ്പ് , വാർഡ് മെമ്പർ പ്രീതി കെ എസ് ,കെ.കെ. വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശാലിനി വിനോദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് പി.പി പത്മകുമാർ ചെയർമാനായും ഹെഡ്മാസ്റ്റർ കൺവീനറായും ഉള്ള സംഘാടക സമിതി രൂപീകരിച്ചു.












Leave a Reply