
പാണത്തൂർ: കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് അദ്യബാച്ചുകാരിൽ ആതിഥേയയാണ് ആഷിക രാജ്. പാണത്തൂർ മയിലാട്ടിയിലെ കെ രാജേന്ദ്രന്റെയും കള്ളാർ പഞ്ചായത്തിലെ ഓവർസിയർ ഇ രാധാ മണിയുടെയും മകളാണ് എ ആർ ആഷികരാജ്. ആദ്യ ബാച്ചിൽ ഇതുവരെ പ്രവേശനം നേടിയ 40 വിദ്യാർഥികളിലെ ഏക കാസർകോട്ടുകാരി ആഷികയാണ്. പൊതുവിദ്യാലയങ്ങളുടെ മികവിൽ നിന്നാണ് ആഷികയുടെ പഠനനേട്ടം. പാണത്തൂർ ഗവ. ഹൈ സ്കൂളിലാണ് എസ്എസ്എൽസി വരെ പഠിച്ചത്. പ്ലസ്ടു ബളാംതോട് ഹയർസെക്കൻഡറിയിൽ നിന്ന് പൂർത്തിയാക്കി. ഗോപക്രാജ്, റിഷികാരാ ജ് എന്നിവരാണ് സഹോദരങ്ങൾ.
സ്വന്തം നാട്ടിലെ കോളേജി ലെ ആദ്യ ബാച്ചുകാരിയാവാനായതിന്റെ സന്തോഷം ആഷിക എല്ലാവരുമായും പങ്കു വെക്കുന്നു. മറ്റിടങ്ങളിൽ പ്രവേശനം ലഭിച്ചാലും കാസർകോട് തന്നെ തുടരാനാണ് ആഷികയുടെ തീരുമാനം.












Leave a Reply