കള്ളാർ ടൗണിൽ  ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.

രാജപുരം : കള്ളാർ പഞ്ചായത്തിലെ കള്ളാർ ടൗണിൽ മേരി ചാക്കോയുടെ സ്മരണാർത്ഥം കുടുബം നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, സ്റ്റാൻ്റ് കമ്മിറ്റി സ്ഥിരം സമിതിയംഗം ഗീത പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടോമി വാണിയംപുരയിൽ, എച്ച് വിഘ്നേശ്വര ഭട്ട് , കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം എം സൈമൺ, സി പി ഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം സണ്ണി അബ്രാഹം സ്വാഗതവും ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി ചാക്കോ നന്ദിയും പറഞ്ഞു. മേരി ചാക്കോയുടെ സ്മരണാർത്ഥം കുടുബം നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം കൈമാറിയ വി ജെ ചാക്കോയെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *