കര്‍ണാടകയിലെ ശിവമോഗയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു.

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു.

38 വയസ്സുകാരിയായ ശ്രുതിയാണ് 12 വയസ്സുള്ള മകള്‍ പൂര്‍വികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.

ലാബ് ടെക്‌നീഷ്യനായ ഭര്‍ത്താവ് രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്്. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പൂര്‍വിക തലയില്‍ പരിക്കേറ്റ നിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. അതിന്റെ മുകളിലായി അമ്മ ശ്രുതിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തില്‍ ശ്രുതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സൂചന പോലിസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനും അസ്വാഭാവിക മരണത്തിനുമായി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *