
നവരാത്രി ആഘോഷങ്ങളിലെ ഒൻപതാമത്തെ ദിവസമാണ് മഹാനവമി.തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് ഈ ദിവസം ഓർമ്മിപ്പിക്കുന്നത്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിൻ്റെ കഥയുമായി മഹാനവമി ബന്ധപ്പെട്ടിരിക്കുന്നു. ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഈ ദിനം ഭാരതത്തിൽ ഉടനീളം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്.ചാന്ദ്രദിന കലണ്ടർ പ്രകാരം, 2025-ൽ മഹാനവമി ഒക്ടോബർ 1 ബുധനാഴ്ചയാണ്. (എന്നാൽ പൂജവയ്ക്കുന്നതിനും എടുക്കുന്നതിനും പ്രാദേശിക ജ്യോതിഷപ്രകാരം മാറ്റങ്ങൾ വരാം). കേരളത്തിൽ മഹാനവമി സരസ്വതി പൂജയുടെയും ആയുധ പൂജയുടെയും ദിനമായാണ് പ്രധാനമായും കണക്കാക്കുന്നത്.വിദ്യയുടെ ദേവതയായ സരസ്വതിക്ക് പ്രാധാന്യം നൽകുന്നു. ദുർഗ്ഗാഷ്ടമി ദിനത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും പുസ്തകങ്ങളും ഗ്രന്ഥങ്ങളും പണി ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. ഈ ദിവസം തൊഴിലുപകരണങ്ങൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവ പൂജയ്ക്ക് വച്ച് ആരാധിക്കുന്നു. ഉപകരണങ്ങളെ വൃത്തിയാക്കി അലങ്കരിച്ച് ഭക്തിയോടെ പൂജിക്കുന്നത്, അവയിലൂടെ ലഭിക്കുന്ന ഐശ്വര്യത്തിന് നന്ദി പറയുന്നതിനും, വിദ്യാദേവിയുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്.
നവരാത്രി പുണ്യത്തിൽ തലസ്ഥാനം; ഇന്ന് മഹാനവമി, നാളെ വിദ്യാരംഭം












Leave a Reply