ഒടയം ച്ചാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കും

മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്  2 ഏക്കർ 80 സെൻറ് ഭൂമിയിൽ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാംഘട്ടമായി 8 കോടി 14 ലക്ഷം രൂപ മുതൽ മുടക്കിൽ പണിപൂർത്തീകരിച്ച 43 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെ ഉദ്ഘാടനം 2/10/2025 വ്യാഴാഴ്ച‌ പകൽ 10.30ന് ഓടയംചാലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കാഞ്ഞ ങ്ങാട് എം എൽ എ ശ്രീ. ഇ. ചന്ദ്രശേഖരൻ അവർകളുടെ അദ്ധ്യക്ഷ തയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുകയാണ്‌. കിഴക്കിൻ്റെ കവാടമായ ഒടയംചാലിൽ ബസ്റ്റാന്റ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് എന്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുൻപെ ആരംഭിച്ചുവെങ്കിലും സ്ഥലം സംബന്ധിച്ച കേസും, മറ്റ് അനുമതികൾ കിട്ടാൻ വൈകിയതും പദ്ധതി പൂർത്തീകര ണത്തിന് കാലതാമസം വരുത്തി. ഗ്രാമപഞ്ചായത്തിൻ്റെ തനത് വരുമാനം ഉയർത്തുന്നതിലേയ്ക്കായി ഒടയംചാലിന്റെ ഹൃദയഭാഗത്ത് 3000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള 3 നില കെട്ടിടമാണ് വിഭാവനം ചെയ് തിട്ടുള്ളത്. 1.5 കോടി സി.എഫ്.സി ഫണ്ടും, 24 ലക്ഷം തനത് ഫണ്ടും ഉപയോഗിച്ച് പദ്ധതി വെച്ചും, ബാക്കി തുക കേരള അർബൻ റൂറൽ ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്‌പ എടുത്ത തും ചേർത്ത് ആകെ 8 കോടി 14 ലക്ഷം രൂപ വിനിയോഗിച്ച് 2 നിലകളു ള്ള ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഊരാളുങ്കാൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.

സ്വാഗതം പി. ശ്രീജ (പ്രസിഡന്റ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്)പറയും .മുഖ്യാതിഥി രാജ് മോഹൻ ഉണ്ണിത്താൻ എം.പി. കാസറഗോഡ് ആകും.വിശിഷ്‌ടാതിഥികൾ ഇമ്പശേഖർ കെ. (ജില്ലാ കളക്ടർ, കാസറഗോഡ്) ,ബേബി ബാലകൃഷ്ണൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കോടാം ബെളൂർ പ്രസിഡന്റ് ശ്രീജ പി,വൈസ് പ്രസിഡന്റ് ദാമോദരൻ പി,ജഗന്നാഥ്‌ എം വി,പി ഗോപി,
ടി വി ജയചന്ദ്രൻ എന്നിവർ  വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *