2025 ഓഗസ്റ്റ് 24 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്- SET) ഫലം പ്രസിദ്ധീകരിച്ചു.


▪️തിരുവനന്തപുരം: 2025 ഓഗസ്റ്റ് 24 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്- SET) ഫലം പ്രസിദ്ധീകരിച്ചു. prd.kerala.gov.in ലും www.lbscentre.kerala.gov.in ലും ഫലം ലഭ്യമാണ്.
ആകെ 17396 പേർ പരീക്ഷ എഴുതിയതിൽ 3114 പേർ വിജയിച്ചു. ആകെ വിജയശതമാനം 17.90 ആണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം.

എൽ ബി എസ് സെന്ററിന്റെ https://www.lbscentre.kerala.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോം, ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം – 33 വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560311, 312, 313.

‘കെ ജി ടി പരീക്ഷാഫലം
പരീക്ഷാഭവൻ 2025 മേയിൽ നടത്തിയ കെ.ജി.ടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം https://kgtexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *