
കാഞ്ഞങ്ങാട് -ഫ്രഷേർ സ് ഡേ പ്രോഗ്രാമുമായിബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഹോസ്ദുർഗ് റെയിൽവേ ലെവൽ ക്രോസിന് പടിഞ്ഞാറുവശത്തുള്ള നിത്യാനന്ദ പോളിടെക്നിക്കിൽ പരസ്പരം ഏറ്റുമുട്ടിയവിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തും. അഞ്ചു വിദ്യാർത്ഥികൾക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തു .പ്രിൻസിപ്പൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വൈകിട്ട് നാലുമണിക്ക് കോളേജിലായിരുന്നു സംഘർഷം കണ്ണപുരം സ്വദേശി പി വി അഭിലാഷ് 21 ,പള്ളിക്കര ശക്തി നഗറിലെ ആദിത്യൻ 20 ,കരിന്തളം പെരിയങ്ങനത്തെ ജി ജയേഷ് 20 ,അടുക്കത്ത് ബയൽ ടി എൻ പ്രശാന്ത് 18 ,പുല്ലൂരിലെ സി മർദുൽ 20 എന്നിവർക്കെതിരെയാണ് കേസ് പോലീസിനെ കണ്ട് സംഘർഷ സ്ഥലത്തുനിന്നും ആദിത്യനും പ്രണവും ഓടിയെങ്കിലും കേസെടുത്തു.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, 5 പേർക്കെതിരെ കേസ്












Leave a Reply