പഞ്ചായത്ത് ഭൂമി മാനദണ്ഡങ്ങൾ പാലിക്കാതെ തുച്ഛമായ വിലക്ക് സ്വകാര്യ വ്യക്തിക്ക് നൽക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി പ്രതിഷേധ മാർച്ച് നടത്തി


തൃക്കരിപ്പൂർ : നടക്കാവ് തുന്നൽ പരിശീലനകേന്ദ്രത്തിന് സമീപത്തുള്ള 9 സെൻ്റ് ഭൂമി മാനദണ്ഡങ്ങൾ പാലിക്കാതെ തുച്ഛമായ വിലക്ക് സ്വകാര്യ വ്യക്തിക്ക് നൽക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തിരുമാനത്തിനെതിരെ ബിജെപി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ബിജെപി
മണ്ഡലം പ്രസിഡണ്ട് ടി. വി.ഷിബിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അഡ്വ.ഇ എം സോജൂ അധ്യക്ഷനായി.പിപി ശ്യാമപ്രസാദ്,
ടി.കുഞ്ഞിരാമൻ,കെ.ശ ശിധൻ,ഇ.രാമചന്ദ്രൻ എം. പി ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു. തിരുമാനത്തിൽ നിന്നും പഞ്ചായത്ത് പിൻമാറിയിലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽക്കുമെന്ന് ടി .വി ഷിബിൻ മുന്നറിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *