
നീലേശ്വരം:ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്,
സീനിയർ ചേംബർ ഇന്റർനാഷണൽ നീലേശ്വരം ലീജിയൺ വാക്കത്തോൺ സംഘടിപ്പിച്ചു.പ്രസിഡണ്ട് കെ ഗിരീഷ് കുമാർ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് കെ.വി സുനിൽ രാജ് ഹൃദയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീലേശ്വരം നഗരം കേന്ദ്രീകരിച്ച് നടത്തിയ വാക്കത്തോൺ മുൻ ദേശീയ അധ്യക്ഷൻ ഡോ: എ.മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി പി കെ ദീപേഷ്, ട്രഷറർ ഡോ. പി രതീഷ്,ജോ. സെക്രട്ടറി ഡോ: വി.വി പ്രദീപ് കുമാർ, കെ ദാമോദരൻ, പി കൃഷ്ണൻ, വി
.അനിൽ കുമാർ വനിതാ വിഭാഗം അധ്യക്ഷ ഡോ.സുലേഖ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ലോക ഹൃദയദിനം: നീലേശ്വരം സീനിയർ ചേംബർ വാക്കത്തോൺ സംഘടിപ്പിച്ചു












Leave a Reply