
ഗവ: യു.പി.സ്കൂൾ ബേളൂർ സ്കൂൾ കലോത്സവം സെപ്റ്റംബർ 25,26 തീയതികളിൽ നടന്നു.കലോത്സവം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു..പി.ടീ. എ.പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീ എൻ.എസ്.,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പി.ഗോപി , ജയൻ.A,ബിജു വയമ്പിൽ ,ഹരീഷ് കുമാർ.സി.സി,സിന്ധു ദിലീപ് എന്നിവർ ആശംസകൾ നേർന്നു..പ്രശസ്ത ഗായിക സ്വർണ K.S. മുഖ്യാഥിതി ആയിരുന്നു.പ്രധാനാധ്യാപകൻ രമേശൻ സർ സ്വാഗതം പറഞ്ഞു..സുചിത്ര ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി
ഗവ: യു.പി.സ്കൂൾ ബേളൂർ സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു.












Leave a Reply