
പാണത്തൂർ – പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂളിൽ സ്കൂൾ കലോൽസവം മെറാക്കിയുടേയും, ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. കലോൽസവം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദും, ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളായ സമഗ്ര ഗുണമേന്മ പരിപാടി മുന്നേറ്റം, സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം, ജലശുദ്ധീകരണ പ്ലാൻ്റ്, നവീകരിച്ച കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.എൻ സരിതയും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പി തമ്പാൻ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക അംബിക കെ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എം.കെ സുരേഷ്, വൈസ് ചെയർമാൻ കെ.സി സലീം, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ, സീനിയർ അസിസ്റ്റൻ്റ് റോബിൻ എം.കെ, എസ് പ്രതാപചന്ദ്രൻ, ബിആർസി കോഡിനേറ്റർമാരായ ശാരിക കെ, ലതിക,സ്കൂൾ ലീഡർ അഭയ് മോഹൻ എന്നിവർ സംസാരിച്ചു.
പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂൾ കലോൽസവത്തിൻ്റെയും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.












Leave a Reply