കാസര്‍കോട്: കാസര്‍കോട് പനത്തടിയില്‍ അച്ഛന്‍ മകള്‍ക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി രാജപുരം പൊലീസ്. ആനപ്പാറ സ്വദേശി മനോജ് കര്‍ണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്. മദ്യലഹരിയില്‍ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു. ഇരു കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അച്ഛന്‍ മകള്‍ക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി രാജപുരം പൊലീസ്.











Leave a Reply