
മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ നാടിൻ്റെ സംസ്കാരം. മാപിതാക്കൾ കഴിഞ്ഞാൽ പിന്നെ അധ്യാപകരാണ് വിദ്യാർത്ഥികളെ സംബന്ധിച്ച് അവരുടെ ലോകം. അതും കഴിഞ്ഞേ ദൈവത്തിന് പോലും സ്ഥാനമുള്ളൂ. ദൈവത്തിനും മുകളിലാണ് നാം അധ്യാപകർക്ക് കൽപിക്കുന്ന സ്ഥാനം എന്നതാണ് ഇതിൻ്റെ അർത്ഥം. ഇന്ന് നമ്മൾ ഓരോരുത്തരും എത്തിനിൽക്കുന്നതിൻ്റെ പ്രധാന പങ്ക് നൽകേണ്ടത് അധ്യാപകർക്കാണ്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും മതിയാവില്ല.
അത്തരത്തിൽ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കുക എന്നതാണ് അധ്യാപക ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമെമ്പാടും ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിനാണ് ആഘോഷിക്കുക. വരും തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്തുതിക്കാനും ഓർക്കാനുമാണ് ഈ ദിനം നമ്മൾ ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി കൊണ്ടാടുന്നത്.

സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തിൽ രാജ്യമെമ്പാടും സ്കൂളുകളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇന്ന് തിരോവോണ ദിവസമായതിനാൽ ഇക്കൊല്ലത്തെ അധ്യാപക ദിനം അവധി ദിവസമാണ് വന്നെത്തിയിരിക്കുന്നത്. അന്നേ ദിവസം അധ്യാപകരുടെ സഹനത്തെയും അവരുടെ കഴിവുകളെ ഓർക്കാനുമായി വിദ്യാലയളിൽ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.












Leave a Reply