നബിദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം : പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ പതാക ഉയർന്നു

രാജപുരം : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ തിരു വസന്തം ‘1500 എന്ന പേരിൽ വിപുലമായ ആഘോഷപരിപാടികൾക്ക് തുടക്കമായി.പരിപാടി യോടനുബന്ധിച്ച്
മസ്ജിദും പരിസരവും വൈദ്യുതി ദീപാലങ്കാരം കൊണ്ടും വർണ അരങ്ങുകൾകൊണ്ടും വർണ്ണാഭമാക്കി

അയ്യങ്കാവ് ഖാജ ഗരീബ് നവാസ് അക്കാഡമി & ഇസ്സത്തുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റി, എസ്. ബി. എസ് മദ്രസ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിപുലമായ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് പള്ളി അംഗണത്തിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ കെ അബ്ദുല്ല ഹാജി പതാക ഉയർത്തി.
മീലാദ് വിളംബര സന്ദേശങ്ങളടങ്ങുന്ന പ്ളേകാർഡുകൾ കുട്ടികൾ കൈകളിലേന്തി.

അബ്ദുൽ റഹിമാൻ നൂറാനി പ്രാർത്ഥനയും ശിഹാബുദീൻ അഹ്സനി മദ്ഹു റസൂൽ സന്ദേശപ്രസംഗവും നടത്തി.

വെള്ളിയാഴ്ച്ച രാവിലെ നാല് മണിക്ക് നടക്കുന്ന പ്രഭാത മൗലിദ് സദസ്സിന് ഷിഹാബുദീൻ അഹ്സനി നേതൃത്വം നൽകും
.
സെപ്റ്റംബർ 20ന് മദ്രസ, ദർസ് കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങൾ, മൗലിദ് പാരായണം, അന്നദാനം, ഹുബ്ബു റസൂൽ സന്ദേശപ്രസങ്ങൾ, കുട്ടികൾക്കുള്ള സമ്മാനദാനം സർട്ടിഫിക്കേറ്റ് വിതരണം, എന്നിവയും നടക്കും
സയ്യിദ് ബാ ഹസൻ തങ്ങൾ പഞ്ചിക്കൽ ദുആ മജിലിസിന് നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *