
മംഗളൂരു : മയക്കുമരുന്ന് ശേഖരവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. എറണാകുളം സ്വദേശിയെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി മൗലാന ആസാദ് റോഡിൽ മുഹമ്മദ് അർഷാദ് ഖാനാണ് (29) മംഗളൂരു ദെർലക്കട്ടെയിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53.29 ഗ്രാം എംഡിഎംഎ, 2.33 ഗ്രാം ഹൈഡ്രോവീഡ് കഞ്ചാവ്, 0.45 ഗ്രാം എംഡിഎംഎ ഗുളിക, ഡിജിറ്റൽ വെയ്റ്റിങ് സ്‌കെയിൽ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. മംഗളൂരു ദെർലക്കട്ടെയിൽ താമസിക്കുന്ന അർഷാദ് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുകൾ എത്തിച്ച് വിദ്യാർഥികൾക്ക് വിൽക്കുന്നതായി വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് പോലീസ് പിടിച്ചത്. സംഭവത്തിൽ കൊണാജെ പോലീസ് കേസെടുത്തു.

മയക്കുമരുന്ന് ശേഖരവുമായി മലയാളി യുവാവ് മംഗളുരുവിൽ അറസ്റ്റിൽ












Leave a Reply