
കുമ്പള : ജനപ്രതിനിധികളെ സമരത്തിൽ പങ്കെടുപ്പിക്കാതെ നാട്ടുകാർ മേൽനടപ്പാതയ്ക്കായി പ്രതിഷേധവുമായി രംഗത്ത്. കുമ്പള ആരിക്കാടിയിലാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. നിർമാണം പൂർത്തിയായതോടെ ദേശീയപാത മുറിച്ചുകടക്കാൻ മേൽനടപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വെള്ളിയാഴ്ച വൈകിട്ട് ആരിക്കാടിയിൽ നടന്ന സമരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എംഎൽഎ എന്നിങ്ങനെ ജനപ്രതിനിധികളെയാരെയും പ്രതിഷേധസമരത്തിൽ ക്ഷണിച്ചിരുന്നില്ല. ദേശീയപാത ആരിക്കാടിയിൽ താത്കാലിക ടോൾ ഗേറ്റും വരുന്നതോടെ കടവത്തെയും ആരിക്കാടി ഓൾഡ് റോഡിലെയും ആളുകൾക്ക് യാത്രചെയ്യാനുള്ള വഴിയില്ലാതാകുകയാണ്.












Leave a Reply