
മലവേട്ടുവ പട്ടികവർഗ്ഗ വിഭാഗത്തിൻ്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് മലവേട്ടുവ മഹാസഭ. സംഘടനയുടെ വിദ്യാഭ്യാസ ഉപമിതിയുടെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തിൽ SSLC, PLUS TWO വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മറ്റു മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന വിജയോത്സവം 2025 എന്ന പരിപാടിയും, അയ്യങ്കാളി ജയന്തി ദിനാഘോഷവും ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു . പ്രസ്തുത പരിപാടിയിയുടെ ഉദ്ഘാടനം, അനുമോദനം വി.കെ സുരേഷ് ബാബു നിർവഹിച്ചു . സി. കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.പി. നാരായണൻ സ്വാഗതം പറഞ്ഞു.അയ്യങ്കാളി അനുസ്മരണം രാമചന്ദ്രൻ മാസ്റ്റർ നടത്തി.പ്രകാശ് ചെന്തളം,ശങ്കരൻ മുണ്ടമാണി, അശോകൻ കെജി, കെ വി കൃഷ്ണൻ, ശിവപ്രസാദ്, സുനിൽ മാസ്റ്റർ, സേതു മാസ്റ്റർ, ഡി പി നാരായണി, നാരായണി കക്കച്ചാൽ, സിപി ഗോപാലൻ, കണ്ണൻ പടിമരുത്, ശിവദാസൻ സി വി, ബിജു മുടന്തൻ പാറ, നാരായണൻ കവുങ്കാൽ എന്നിവർ സംസാരിച്ചു. സതീശൻ മാസ്റ്റർ നന്ദി അറിയിച്ചു.










Leave a Reply