
പനത്തടി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ അമ്പലത്തറ യിലെ സ്നേഹാലയത്തിൽ അന്തേവാസികൾക്ക് അവരുടെ സ്നേഹം പകർത്തു നൽകി, കൂടെ ഭക്ഷ്യധാന്യങ്ങളും, പലവ്യഞ്ജനങ്ങളും, ഡിറ്റർജെന്റുകളും മറ്റും നിരവധി സാധനങ്ങളുമായി അശരണർക്കുമുന്നിൽ അവർ എത്തി. SPC കുട്ടികളുടെ മാർഗ്ഗദർശികളായി അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കൂടെയുണ്ടായി. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ സാമൂഹ്യ മൂല്യങ്ങൾ കുറിച്ചുള്ള അവബോധനം കേഡറ്റുകൾക്ക് മോട്ടിവേഷൻ സ്പീക്കർ രതീഷ് അമ്പലത്തറ നൽകുകയുണ്ടായി. തുടർന്ന് കേഡറ്റുകൾ രാജപുരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുക യും കുട്ടികളെ പോലീസ് ഓഫീസർമാർ നിയമ ബോധവൽക്കരണത്തിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.











Leave a Reply