കാസർകോട് ജില്ലയിൽ സെപ്റ്റംബർ ഒന്നിന് രണ്ടായിരം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും റവന്യൂ മന്ത്രി കെ രാജൻ.

കാസർകോട് ജില്ലയിൽ സെപ്റ്റംബർ ഒന്നിന് രണ്ടായിരം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം ചരിത്രമാകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. തിരുവനന്തപുരത്ത് ഐഎല്‍ഡിഎമ്മില്‍ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ) കാസർകോട് ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എംഎൽഎമാരായ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, എ കെ എം അഷറഫ് തുടങ്ങിയവരും, കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരനും അസംബ്ലിയിൽ പങ്കെടുത്തു. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു തയ്യാറാക്കി നൽകിയ ആവശ്യങ്ങളും എൻ എ നെല്ലിക്കുന്ന് അസംബ്ലിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

Leave a Reply

Your email address will not be published. Required fields are marked *