പാണത്തൂർ : കേരള സർക്കാരിൻ്റെയും കൺസ്യൂമർഫെഡിന്റെയും സഹകരണത്തോടെ പനത്തടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാണത്തൂരിൽ ആരംഭിച്ച ഓണം സഹകരണ വിപണി പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം അജിൽ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സുകുമാരൻ, പി തമ്പാൻ,ബിനു വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് സെക്രട്ടറി പി സതീഷ് സ്വാഗതവും സജിത് കുമാർ നന്ദിയും രേഖപ്പെടുത്തി. 13 ഇനത്തോളം സബ്സിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ 30 ഓളം സബ്സിഡി ഇതര സാധനങ്ങളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 4 വരെയാണ് ഓണം വിപണനമേള ഉണ്ടാവുക.

പനത്തടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാണത്തൂരിൽ ആരംഭിച്ച ഓണം സഹകരണ വിപണി പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.










Leave a Reply