കള്ളാർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ 2025-26 പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രിയ ഷാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ശ്രീ ടി കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഹനീന സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. മെമ്പർ ഗീത നന്ദി അറിയിച്ചു.
ഒരു ലക്ഷത്തോളം പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികൾ സുരക്ഷിതമായി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കള്ളാർ പച്ചക്കറി ഉൽപാദക സംഘം വഴിയാണ് പച്ചക്കറി തൈകൾ ഉല്പാദിപ്പിച്ചത്.











Leave a Reply