
മലവേട്ടുവമഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം ജന്‌മദിനമായ അഗസ്റ്റ് 28 ന് വിജയോൽസവം 2025 സംഘടിപ്പിക്കും.. SSLC +2 ഉന്നത വിജയം നേടിയ കുട്ടിക്കളെയും ചടങ്ങിൽ വെച്ച ആദരിക്കും.
28 ന് രാവിലെ ചുള്ളിക്കര ധരി മാതാ ഗാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് അയ്യൻ കാളിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടർന്ന് തുടിതാളത്തിൽ ഗോത്രത്തിൻറെ സ്തുതി പാട്ടോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മലവേട്ടുവമഹാസഭ ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിരാമൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്‌ത സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ വിജയോത്‌സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകനും, സാമൂഹ്യപ്രവർത്തകനുമായ ശ്രീ വി കെ സുരേഷ് ബാബു. യുവകവി പ്രകാശ് ചെന്തളം എന്നീ വിശിഷ്‌ടാതിഥികൾ പങ്കെടുക്കും..
സാമൂഹ്യ പരിഷ്‌കർത്താവ് മഹാത്‌മാ അയ്യൻകാളിയുടെ പ്രതിമ തകർത്ത സാമൂഹ്യദ്രോഹികളെ കണ്ടെത്തി അറസ്‌റ്റ് ചെയ്യണമെന്നും പ്രതിമ തകർത്തതിൽ എം.വി എം.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 500 ൽ അധികം സംഘടനാ പ്രതിനിധികൾ വിജനോത്സവത്തിൽ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ ജനറൽസെക്രട്ടറി എം ശങ്കരൻ മുണ്ടമാണി, വൈസ് പ്രസിഡന്റ്റ് കെ വി കൃഷ്ണൻ,മധു പൊങ്ങച്ചാൽ സംഘാടകസമിതി ചെയർമാൻ പി നാരായണൻ, കൺവീനർ ശിവദാസൻ, സി വി, ജില്ലാ കമ്മിറ്റി അംഗം സി പി ഗോപാലൻ, പരപ്പ മേഖല പ്രസിഡൻ്റ് ചന്ദ്രൻ പുഞ്ച എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു












Leave a Reply