ചെറുവത്തൂർ: ഉത്തര കേരളത്തിലെ പൂരോത്സവത്തിന്റെ പൂരംകുളി നാളിൽ
പ്രാദേശിക അവധി നൽകണമെന്ന് ക്ഷേത്ര പൂരക്കളി കലാ അക്കാദമി സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.നെല്ലിക്കാ തുരുത്തി
കഴകം നീലമംഗലം
ഭഗതീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ കേരള തെയ്യം കലാ അക്കാദമി സെക്രട്ടറി പി വി ലവ് ലിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കാട്ടാമ്പള്ളി നാരായണൻ അധ്യക്ഷനായി.എം രാജീവൻ പണിക്കർ, എം തമ്പാൻ പണിക്കർ, എം കൃഷ്ണൻ,എം വി പ്രകാശൻ പണിക്കർ,ചന്ദ്രൻ പണിക്കർ,രത്നാകരൻ പണിക്കർ, കുഞ്ഞികൃഷ്ണൻ പണിക്കർ, ടി കെ പുരുഷോത്തമൻ,രാജു കൊയാമ്പ്രം,മധുസൂദനൻ പണിക്കർ,സുരേഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.പി കെ നാരായണൻ സ്വാഗതവും പി കെ വി ദിജേഷ് നന്ദിയും പറഞ്ഞു.സംസ്ഥാന,ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സംസ്ഥാന ഭാരവാഹികൾ: പിലാക്കാൽ അശോകൻ (പ്രസിഡൻ്), രഘുനാഥ് കയ്യൂർ (സെക്രട്ടറി),പി കെ നാരായണൻ (ട്രഷറർ).
ജില്ലാ ഭാരവാഹികൾ-കാസർകോട്: പ്രദീപൻ തുരുത്തി (പ്രസിഡണ്ട്), എം വി സുരേന്ദ്രൻ (സെക്രട്ടറി),രാജേഷ് കൊയോങ്കര (ട്രഷറർ) കണ്ണൂർ : കെ രമേശൻ (പ്രസഡന്റ്), എം രാഘവൻ (സെക്രട്ടറി), ശിവദാസൻ കീഴറ (ട്രഷറർ).













Leave a Reply