കാസർകോട്: ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ‌്പ്രസ് ബുധനാഴ്‌ച അഞ്ചുമണിക്കൂറിലധികം വൈകി പുറപ്പെടുമെന്ന് റെയിൽവേ അധികൃതരുടെ അറിയിപ്പ്.മംഗളൂരുവിൽ നിന്നും ഉച്ചയ്ക്ക് 2.25 ന് പുറപ്പെടുന്നതിന് പകരം 5 മണിക്കൂർ 20 മിനിട്ട് വൈകി രാത്രി 7.45 ന് മാത്രമേ പുറപ്പെടുകയുള്ളു.
മുംബൈയിലെ ശക്തമായ മഴ കാരണം മത്സ്യഗന്ധ എക്സ്‌സ്പ്രസ് വൈകി വരുന്നത് കൊണ്ടാണ് ഈ ട്രെയിൻ വൈകുന്നതെന്ന് അധികൃതർ അറിയിച്ചു.

മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രയിൻ അഞ്ചുമണിക്കൂർ 20 മിനുട്ട് വൈകും












Leave a Reply